Monday, 27 June 2016

കാവാലം നാരായണ പണിക്കര്‍ സാറിന്റെ വിയോഗം നമ്മെ ഏറെ ദു:ഖിപ്പിച്ച വാര്‍ത്ത ആണ് . എന്റെയും ചില സ്കൂള്‍ സുഹൃത്തുക്കള്‍ക്കും കാവാലം സാറിന്റെ നാടകം അയ അഗ്നിവര്‍ണന്റെ കാലുകള്‍ മറക്കാന്‍ കഴിയാത്ത ഒന്ന് തന്നെയാണ് . സ്കൂള്‍ തലത്തിലും സബ് ജില്ലാ തലത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം ലഭിക്കുവാനും കഴിഞ്ഞു . അതില്‍ വിദൂക്ഷകന്‍ ആയിരുന്നു എന്റെ വേഷവും . പ്രിയ അധ്യാപകന്‍ ശ്രീ പദ്മകുമാര്‍ സാറും ശ്രീ അനില്‍ സാറും ആയിരുന്നു ഞങ്ങള്‍ക്ക് അഭിനയവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. അനില്‍ സാര്‍ ആയിരുന്നു ഈ നാടകം തെരഞെ ടുക്കുവന്‍ നിര്‍ദേശിച്ചത് . രാജ ഭരണത്തെയും അന്നത്തെ സാമൂഹിക വിഷയങ്ങളെയും മറ്റും ഹാസ്യാത്മക രൂപത്തില്‍ ആവിഷ്കരിക്കാന്‍ ഈ ഏകാന്ഗ നാടകത്തിലൂടെ കാവാലം സാറിനു നന്നായി കഴിഞ്ഞു.കാവാലം സാറിന്റെ വിടവങ്ങളില്‍ നമ്രശിരസ്കരായി ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു
-----------സുജിത്ത്(എസ് )